Latest NewsUAEGulf

യുഎയിലെ ആകാശത്ത് ഭീമന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു

അബുദാബി : അബുദാബി അന്തര്‍ദ്ദേശിയ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്ന അതി നൂതന സാങ്കേതിക വിദ്യയടങ്ങുന്ന വാന നിരീക്ഷണ ക്യാമറയില്‍ ആകാശത്ത് ഭീമന്‍ തീഗോളം പതിഞ്ഞു.വാനനിരീക്ഷണ കേന്ദ്രത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥനാണ് ആകാശത്ത് ഒരു വലിയ തീഗോളം ക്യാമറയില്‍ പതിഞ്ഞതായുളള സ്ഥിരീകരണം നല്‍കിയത്. ഈ തീഗോളത്തിന്‍റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചതായും വാന നിരീക്ഷണ കേന്ദ്രം. അമേരിക്കന്‍ വാന നിരീക്ഷണ കേന്ദ്രമായ നാസയുടെ സഹകരണത്തോടെ സ്ഥാപിച്ച അതിനൂതന ക്യാമറകളിലാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമായത്.

വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന 16 ഓളം മുഴുവന്‍ സമയ ക്യാമറകളിലെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന വാന നിരീക്ഷണ ക്യാമറയിലാണ് ഈ ഭീമന്‍ തീഗോളം പതിഞ്ഞത്. ഇത്തരം ക്യാമറകള്‍ പതിയുന്ന ദൃശ്യങ്ങളെ ഹെെ ഡിഫനിഷന്‍ ചിത്രരൂപത്തിലാക്കി പ്രധാന വാന നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ച് നല്‍കും. വാനനീരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഈ തീഗോളം സൂര്യനില്‍ നിന്ന് 384 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. ഈ തീഗോളം ഭൂമിയുടെ നിയന്ത്രണ പാതയില്‍ എത്തിക്കഴിഞ്ഞാല്‍ ഏകദേശം മണിക്കൂറില്‍ 67000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്ന് 35 കിലോമീറ്റര്‍ മുകളില്‍ എത്തുമ്പോള്‍ ഈ തീഗോളം കത്തി തുടങ്ങുമെന്നും യുഎയിലെ മരുഭൂമിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് തീഗോളം പതിക്കുമെന്നാണ് ശാസ്ത്രജ്ജര്‍ പറയുന്നത്. തീഗോളത്തിന്‍റെ അവശിഷിടം ഏകദേശം 2 മുതല്‍ 10 ഗ്രം വരെ ഉണ്ടാകുമെന്നാണ് പറയുന്നത്. വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഒരു വിദഗ്ദ സംഘം ഈ തീഗോളത്തിന്‍റെ അവശിഷ്ടങ്ങള്‍ സന്ദര്ഡശിക്കാന്‍
ഒരുങ്ങിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അന്യ ഗ്രഹത്തില്‍ നിന്നോ അല്ലെങ്കില്‍ ചന്ദ്രനില്‍ നിന്നോ വരുന്ന ഈ ഉല്‍ക്കക്ക് ശാസ്തലോകത്ത് അതിപ്രധാനമായ മൂല്യമാണ് ഉളളതെന്നും വാന നിരീക്ഷണ കേന്ദ്രമേധവി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button