Latest NewsUAEGulf

മയക്കുമരുന്ന് കടത്തുകാരെ പോലീസ് പൊക്കി

അബുദാബി: മയക്കുമരുന്ന് കടത്തുകാരെ അബുദാബി പൊലീസ് വലയിലാക്കി. കാറില്‍ കടത്തി പലയിടങ്ങളലിയായി വില്‍പ്പന നടത്തിയിരുന്ന രണ്ടംഗ സംഘത്തെയാണ് പോലീസ് പൊക്കിയത്. രണ്ട് ഏഷ്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. 40 കിലോഗ്രാം വരെയുണ്ടായിരുന്നു പിടിച്ചെടുത്ത മയക്ക് മരുന്ന്.

ക്രിസ്റ്റല്‍മെത്ത് എന്ന ലഹരി വസ്തുവാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് കുടുക്കിയത്. പൊലീസ് ഡ്രഗ് കണ്‍ട്രോള്‍ സെക്ഷന്‍ ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button