Latest NewsKuwaitGulf

സുരക്ഷാ ഉദ്യോദസ്ഥര്‍ക്ക് രാത്രികാലങ്ങളില്‍ വീട്കയറി പരിശോധിക്കാം; സുപ്രീം കോടതി ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു രാത്രി വീടു കയറി പരിശോധന നടത്താമെന്നു കോടതി വിധി. ആയുധം കൈവശം വെച്ചതിന്റെ പേരില്‍ മൂന്ന് സ്വദേശികള്‍ക്കെതിരായ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്.രാത്രി സമയത്തു കുറ്റക്കാരിലൊരാളുടെ വീട്ടില്‍ ആയുധം പിടിച്ചെടുക്കുന്നതിനായി പൊലീസ് റെയിഡ് നടത്തിയതിനെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. വ്യക്തികളുടെ സ്വകാര്യതക്കെതിരാണ് രാത്രിയിലെ പരിശോധനയെന്നായിരുന്നു അഭിഭാഷകന്റെ വാദം.

കോടതി ഈ വാദം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കുറ്റകൃത്യം തടയുന്നതാണ് ഏറ്റവും പ്രധാനമെന്നും അതിനാല്‍ അടിയന്തര സാഹചര്യത്തില്‍ രാത്രികാല പരിശോധന തെറ്റല്ലെന്നും കോടതി വിലയിരുത്തി. പരിശോധനകള്‍ നടത്തേണ്ടത് പകല്‍ സമയത്താവണമെന്നുള്ള ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 85 ഈ സാഹചര്യത്തില്‍ ബാധകമാവില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ അനുമതിയോടെ രാത്രികളിലും വീടുകയറി പരിശോധന നടത്താവുന്നതാണെന്നു കോടതി ഉത്തരവിട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button