Latest NewsCricket

ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ തെറ്റ്; ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി ‘റോര്‍ ഓഫ് ദ് ലയണ്‍’ ട്രെയ്ലറിലാണ് ഒത്തുകളിയെ കൊലപാതകത്തേക്കാള്‍ വലിയ കുറ്റമായി ധോണി പറയുന്നത്.

ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒത്തുകളിയുടെ പേരില്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ധോണിയുടെ പരാമര്‍ശം. എന്റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു. എന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലം. ധോണി പറഞ്ഞു. ഞങ്ങളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്‍പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നിയെന്നും അതുകൊണ്ടുതന്നെ തിരിച്ചുവരവ് അല്‍പം വൈകാരികമായിരുന്നുവെന്നും ഇത്തരം തിരിച്ചടികള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കിയെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ രണ്ടുവര്‍ഷം വിലക്ക് നേരിട്ടപ്പോള്‍ പൂനെ ടീമിനായി കളിച്ച ധോണി കഴിഞ്ഞ സീസണിലാണ് ചെന്നൈയുടെ നായകനായി തിരച്ചെത്തിയത്. തിരിച്ചുവരവില്‍ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കാനും ധോണിക്കായി. ഐപിഎല്ലില്‍ ചെന്നൈക്ക് മൂന്നു കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് ധോണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button