Latest NewsKerala

പി ജയരാജന്‍ അങ്കത്തട്ടിലേയ്ക്ക് : എം വി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ സി.പി.എം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്

കണ്ണൂര്‍: പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിക്കായ് സിപിഎം യോഗം ചേരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് നല്‍കിയേക്കുമെന്നാണ് സൂചന. യോഗത്തില്‍ പി ശശി പങ്കെടുക്കുന്നുണ്ട്

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ സി.പി.എം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എം.വി ജയരാജിന്റെ ഒഴിവില്‍ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം നേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പി ശശി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവില്‍ ജില്ലാ കമ്മിറ്റിയിലും എതിര്‍പ്പുണ്ടാകാനിടയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button