Latest NewsNattuvartha

ദമ്പതികളെ ആക്രമിച്ച സംഭവം : ആക്രമിച്ചത് കോളേജ് യൂണിഫോമിലെത്തിയ യുവാക്കള്‍

കുറുപ്പംപടി : പട്ടാപ്പകല്‍ ഇതര സംസ്ഥാനക്കാരിയായ യുവതിക്കു നേരെ നടന്ന അതിക്രമം തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് തലേബ് അലിയെ അക്രമികള്‍ പരുക്കേല്‍പിച്ചു. ഓള്‍ഡ് മുവാറ്റുപുഴ റോഡില്‍ മുറത്തോടിനു സമീപം മാവിന്‍ചുവട്ടില്‍ കട നടത്തുന്ന ദമ്പതികള്‍ക്കു നേരെയാണ് ആക്രമമുണ്ടായത്.

ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം. കടയിലെത്തിയ 3 യുവാക്കളാണ് അക്രമം നടത്തിയത്. യുവതിയെ ഉപ്രദവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ഇടപെടുകയായിരുന്നു. താക്കോല്‍ ഉപയോഗിച്ചാണ് യുവാക്കള്‍ ആക്രമിച്ചത്. ഇയാളുടെ തലയ്ക്കു പരുക്കേറ്റു. യുവതിയുടെ മുഖത്തിനും പരുക്കുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി.

കോളജ് യൂണിഫോമിലുള്ള 3 യുവാക്കളാണ് ആക്രമം നടത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button