Latest NewsKuwaitGulf

ഈ ഗള്‍ഫ് രാജ്യത്ത് വൃക്ക രോഗികള്‍ കൂടുന്നു : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

കുവൈറ്റ് : കുവൈറ്റില്‍ വൃക്ക രോഗികള്‍ കൂടുന്ന, ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം . ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്നാണ് റിപ്പോര്‍ട്ട്. 2170 പേരാണ് ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നത്. ഹമദ് അല്‍ ഈസ അവയവമാറ്റ കേന്ദ്രം മേധാവി ഡോ. തുര്‍ക്കി അല്‍ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര വൃക്ക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിലാണ് ഡോ തുര്‍ക്കി അല്‍ ഉതൈബി രാജ്യത്ത് 2170 പേര് ഡയാലിസിസ് നിര്‍വഹിച്ചു വരുന്നതായി വെളിപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവ് ആണിത് കാണിക്കുന്നത്.

കിഡിനി ദിനാചരണത്തിന്റെ ഭാഗമായി ‘ഏവര്‍ക്കും ആരോഗ്യമുള്ള വൃക്ക എല്ലായിടത്തും’എന്ന തലക്കെട്ടില്‍ വിവിധ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഡ്നി രോഗങ്ങളെ കുറിച്ചും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചും ബോധവല്‍ക്കരണം ലക്ഷ്യമിട്ടു പ്രത്യേക കാമ്പയിനും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button