NattuvarthaLatest News

കനത്ത ചൂടിൽ മീൻ ലഭ്യതയിൽ വൻ കുറവ്; ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

മീൻ ലഭ്യതയിൽ വൻ കുറവ്

പുറത്തൂർ: കനത്ത ചൂടിൽ മീൻ ലഭ്യതയിൽ വൻ കുറവ്; ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ .കടുത്ത ചൂടിൽ കടൽ ചുട്ടുപൊള്ളുമ്പോൾ മത്സ്യബന്ധനതിലേപർപ്പെടുന്നവരും ദുരിതത്തിലായി. കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. കടലിൽ മീൻ ലഭ്യത ഏറെ കുറഞ്ഞതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. ചൂടു കാരണം നേരത്തേ കടലിലിറങ്ങി കിട്ടുന്ന മത്സ്യവുമായി കരയിലേക്കെത്തുകയാണ് പരമ്പരാഗത മീൻപിടിത്തക്കാർ ചെയ്യുന്നത്.

ഇതിനിടെ മീൻ ലഭ്യത കുറ‌ഞ്ഞതോടെ പുറത്തൂർ പടിഞ്ഞാറേക്കര, മംഗലം കൂട്ടായിയിൽ മിക്ക തൊഴിലാളികളും തോണികൾ കരയിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇവരിൽ ചിലർ മാത്രമാണ് കടലിൽ ഇറങ്ങുന്നത്. വീട്ടുകാർ പട്ടിണിയിലാകാതിരിക്കാനായി പലരും മറ്റ് ജോലികൾക്കാണ് പോകുന്നത്, പറവണ്ണ, വാക്കാട്, ഉണ്യാൽ കടലോര ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇനിയും ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യലഭ്യത വലിയ തോതിൽ കുറയുമെന്ന് തൊഴിലാളികൾ പറഞ്ഞു. സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്ന മത്തി, അയല, മാന്തൾ, ചെമ്മീൻ എന്നിവ വളരെ കുറച്ചു മാത്രമാണ് വള്ളക്കാർക്കു കിട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button