KeralaLatest News

ഇതര സംസ്ഥാന തൊഴിലാളി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു; അന്വേഷണത്തിന് എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കമ്പനിയുടമ

തൃശൂർ: ഓട്ടുകമ്പനിയില്‍ ഇതര സംസ്ഥാന തൊഴിലാളി പ്രസവിച്ച സംഭവത്തിൽ അന്വേഷണത്തിന് എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ അസഭ്യം പറഞ്ഞു കമ്പനിയുടമ. ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഉടമ ചീത്തപറഞ്ഞു ആട്ടിയോടിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇയാള്‍ നിരാകരിച്ചതോടെയാണ് തര്‍ക്കമായത്. ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖമൂലം കത്ത് നൽകണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിൽ ചികിത്സയാണു അത്യാവശ്യമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞു. ഇതിനിടെ വനിത ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു. ആശുപത്രിയിലേയ്ക്ക് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ ഓട്ടുകമ്പനി ഉടമ ഊരിയെടുത്തുവെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button