Latest NewsIndia

‘ജവഹര്‍ലാല്‍ നെഹ്‌റു പഞ്ചാബിനെ ഭിന്നിപ്പിച്ചു, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സിഖ് വംശജരെ കൊലപ്പെടുത്തി’ – ഹര്‍സിമ്രത് കൗര്‍ ബദല്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പഞ്ചാബിനെ ഭിന്നിപ്പിച്ചതെന്നും, ഇന്ദിരാ ഗാന്ധിയാ സിഖ് വംശജരെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് സുവര്‍ണക്ഷേത്രം ആക്രമിച്ച്‌ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നതെന്നും കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദല്‍. ‘ഇന്ദിരാ ഗാന്ധി സുവര്‍ണക്ഷേത്രം അക്രമിച്ച്‌ ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നു. അതിന് ശേഷം വന്ന രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ലക്ഷക്കണക്കിന് സിഖുകാരെ കൊന്നൊടുക്കി. ഇപ്പോഴാണെങ്കില്‍ രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു’- കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദല്‍ പറയുന്നു .

പഞ്ചാബ് ഭിന്നിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് കാരണം നെഹ്‌റുവാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തി തീര്‍ച്ചയായും രണ്ട് കിലോമീറ്റര്‍ മാറി നിശ്ചയിക്കാമായിരുന്നു. നെഹ്‌റു പഞ്ചാബിനെ ഭിന്നിപ്പിച്ചതിനു ശേഷം, സിഖുകളെ അടിച്ചമര്‍ത്താനും, അവരെ തെറ്റായി ചിത്രീകരിക്കാനും ഇന്ദിരാ ഗാന്ധി സുവര്‍ണക്ഷേത്രം അക്രമിച്ചു. കൗര്‍ പറഞ്ഞു .രാജ്യത്തെ സിഖുകളോട് നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്നും കൗര്‍ ആഹ്വാനം ചെയ്തു. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ നീതി ലഭിക്കുകയാണെന്നും കര്‍ത്താര്‍പുര്‍ സാഹബ് ഇടനാഴി അതിനുള്ള ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button