Latest NewsEducationEducation & Career

സൈബര്‍ശ്രീ: മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കര്‍ ഭവനില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നാലുമാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും മാര്‍ച്ച് 25ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ്‌രേഖകളും [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍ 8281627887, 9947692219.

shortlink

Related Articles

Post Your Comments

Related Articles


Back to top button