Latest NewsEducation

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിലെ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2019-20 അദ്ധ്യയനവർഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2005നും 31.05.2007നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസ്സോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫാറവും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്ന് പ്രിന്റു എടുക്കുകയോ, അതത് സ്‌കൂളിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം.

പൂരിപ്പിച്ച അപേക്ഷാഫാറം പ്രവേശനം നേടുന്ന സ്‌കൂളിലെ പ്രിൻസിപ്പാളിന്റെ പേരിൽ 100/- രൂപായുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തോ (എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് 50/- രൂപ) സ്‌കൂളിലെ ക്യാഷ് കൗണ്ടറിൽ രജിസ്‌ട്രേഷൻ ഫീസായി നേരിട്ട് അടച്ചോ രസീതു സഹിതം സമർപ്പിക്കണം. അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. അപേക്ഷയുടെ കവറിന് പുറത്ത് എട്ടാം സ്റ്റാന്റേഡ് പ്രവേശനത്തിനുളള അപേക്ഷ എന്ന് എഴുതിയിരിക്കണം. രജിസ്‌ട്രേഷൻ ഫീസിനായി മണിഓർഡർ, പോസ്റ്റൽഓർഡർ, ചെക്ക് മുതലായവ സ്വീകരിക്കില്ല.

എറണാകുളത്ത് കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484 -2604116), മലപ്പുറത്ത് വാഴക്കാട് (0483 – 2725215), വട്ടംകുളം (0494 – 2681498), പെരിന്തൽമണ്ണ (04933 – 225086)യിലും കോട്ടയത്ത് പുതുപ്പള്ളി (0481 – 2351485)യിലും ഇടുക്കി പീരുമേട് (04869 – 233982), തൊടുപുഴ (മുട്ടം, 04862 – 255755)യിലും പത്തനംതിട്ടയിൽ മല്ലപ്പള്ളി (0469 – 2680574) യിലുമുള്ള സ്‌കൂളുകളിലേക്കാണ് പ്രവേശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button