Latest NewsIndia

കര്‍ണാടകത്തിലെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു

സീറ്റ് വിഭജനത്തിന്റെ പേരില്‍ കര്‍ണാടകത്തിലെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. വളരെ നീണ്ട ചര്‍ച്ചയ്ക്കുശേഷവും സീറ്റ് വിഭജനം കീറാമുട്ടിയായപ്പോള്‍ ദേവഗൗഡയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ ഇത് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല.ജെഡിഎസിന് ഒമ്പത് സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും എന്നായിരുന്നു ഡല്‍ഹിയിലെ ധാരണ. എന്നാല്‍, കര്‍ണാടക പിസിസി ഏഴ് സീറ്റില്‍ അപ്പുറം നല്‍കില്ലെന്ന നിലപാട് തുടരുകയാണ്.

ജെഡിഎസ് ആവശ്യപ്പെട്ട മൈസൂരു, ഹസന്‍ സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.സഖ്യത്തിന്റെ കോ ഓര്‍ഡിനേറ്ററായ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ ഡല്‍ഹിയിലെ ധാരണയ്‌ക്കെതിരെ നിലകൊള്ളുകയാണ്. മൈസൂരു സീറ്റ് നല്‍കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇരു പാർട്ടികളും ഒന്നിച്ചു മത്സരിച്ചില്ലെങ്കിൽ കഴിഞ്ഞതവണ ലഭിച്ച സീറ്റുകൾ പോലും നിലനിര്‍ത്താനാകില്ല.അതിനിടെ ജെഡിഎസിന് നല്‍കാന്‍ തീരുമാനിച്ച മാണ്ഡ്യ, ഹസന്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ റിബലുകളെന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ്.

പിസിസി നേതൃത്വത്തിന്റെ ഒത്താശയോടെ പ്രാദേശിക നേതാക്കളാണ് റിബലുകളെ രംഗത്തിറക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് ലഭിച്ചാല്‍ 24 മണിക്കൂറിനകം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചു കഴിഞ്ഞു.നിലവില്‍ സംസ്ഥാനത്തെ 28 സീറ്റില്‍ 16 സീറ്റുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ 22 സീറ്റില്‍ ബിജെപിയെ വിജയിപ്പിച്ചാല്‍ 24 മണിക്കൂറിനകം നിലവിലെ സര്‍ക്കാരിനെ മാറ്റി ബിജെപി അധികാരമേല്‍ക്കും. കോണ്‍ഗ്രസിലെ 20 എംഎല്‍എമാര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

ദേവഗഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഹസനില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ മഞ്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തോട് വിയോജിപ്പുള്ള മഞ്ചു മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതിനെതിരെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.അതിനിടെ പ്രജ്വല്‍ രേവണ്ണ ഹസനില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ദേവഗൗഡ ബുധനാഴ്ച്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ എംപിയായ താന്‍ ഇവിടെ മത്സരിക്കാനില്ലെന്നും പ്രജ്വല്‍ രേവണ്ണയെ ആശീര്‍വദിക്കണമെന്നും വികാരനിര്‍ഭരനായി വേദഗൗഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button