Latest NewsHealth & Fitness

സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കും; കാരണമെന്താണെന്നറിയാമോ

പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ദുര്‍ബലരാണെന്ന് പറയുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് പഠനം പറയുന്നത്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്. സ്ത്രീകളുടേതായ ആരോഗ്യ-ശാരീരിക പ്രത്യേകതകളാണ് അവര്‍ക്ക് ദീര്‍ഘായുസ് നല്‍കുന്നതെന്നാണ് പഠനം പറയുന്നത്.

ജനനസമയം മുതല്‍ സ്ത്രീകള്‍ക്ക് അതിജീവനശേഷി കൂടുതലാണ്. ലിംഗവ്യത്യാസം, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് സ്ത്രീ ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നത്. അണുബാധ സംബന്ധിച്ച രോഗങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് അതിവേഗം വിമുക്തി ലഭിക്കുന്നുവെന്നതും ഇതിന് കാരണമാണ്. പ്രൊഫ. വെര്‍ജിനിയ സാരുള്ളിയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button