Latest NewsHealth & Fitness

നിങ്ങള്‍ അര്‍ധരാത്രി എഴുന്നേല്‍ക്കാറുണ്ടോ… കാരണം ഇതാണ്

അര്‍ധരാത്രിയില്‍ നിങ്ങള്‍ എഴുന്നേല്‍ക്കാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ ഉറക്കം പോകാറുണ്ട്. ഉണര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഉറങ്ങാന്‍ പലരും പ്രയാസപ്പെടുന്നു. ചില കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ അര്‍ധരാത്രിയിലെ ഉറക്കമുണരല്‍ ഒഴിവാക്കാനാകും. നേരത്തെ ഉണരുന്നതിന്റെ ആറ് കാരണങ്ങള്‍ ഇവയാണ്.

1. കട്ടിയായ കിടക്കകള്‍

കട്ടിയായ കിടക്കകള്‍ ഉറക്കം ശരിയാകുന്നതിന് തടസമാണ്. ഇടുപ്പിലും ചുമലിലും കടുത്ത സമ്മര്‍ദത്തിനും ഇത് ഇടയാക്കുന്നു. നല്ല കിടക്കയാണ് ഉറങ്ങാന്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് പ്രതിവിധി.

2. പിരിമുറുക്കം

മാനസിക പിരിമുറുക്കങ്ങള്‍ നിങ്ങളുടെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ് മറ്റ് ചിന്തകള്‍ ഒഴിവാക്കി മനസിന് ആശ്വാസം നല്‍കുക. പാട്ട് കേള്‍ക്കുന്നതും കളറിങ് നടത്തുന്നതുമെല്ലാം മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.

3. വിശ്രമമില്ലാത്ത കാലുകള്‍

വിശ്രമമില്ലാത്ത കാലുകള്‍ പലപ്പോഴും രോഗാവസ്ഥ സൃഷ്ടിക്കുന്നു. കാലിലെ വേദനയും അലര്‍ജിയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഈ രോഗാവസ്ഥ നേരിടുന്നവര്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് ചികിത്സ തേടണം.

4. കിടപ്പറയിലെ ചൂടും തണുപ്പും

കിടപ്പറയിലെ ഊഷ്മാവ് ശരിയല്ലെങ്കില്‍ അത് നിങ്ങളുടെ ഉറക്കം കെടുത്തും. അധികമാകുന്ന ചൂടും തണുപ്പും ഇതിന് ഒരുപോലെ കാരണമാകും. 18നും 21നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവാണ് സ്ലീപ് കൗണ്‍സില്‍ കിടപ്പറയിലേക്ക് നിര്‍ദേശിക്കുന്നത്.

5. മദ്യപാനം

അമിതമായ മദ്യപാനം അസ്വസ്ഥത നിറഞ്ഞ ഉറക്കത്തിന് വഴിവെക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് മദ്യപാനം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണകരമാണ്.

6. ചൊറിച്ചില്‍ ഉറക്കം നഷ്ടപ്പെടുത്തും

തൊലിപ്പുറത്തുണ്ടാകുന്ന ചൊറി പലര്‍ക്കും കാളരാത്രി സമ്മാനിക്കുന്നു. ത്വക് രോഗ വിദഗ്ദരെ കണ്ട് ചികിത്സ തേടുകയാണ് ഇതിനുള്ള പ്രതിവിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button