Latest NewsIndia

പഞ്ച് തലക്കെട്ടുമായി വീണ്ടും ദി ടെലഗ്രാഫ്; ഇത്തവണ താരങ്ങള്‍ നെഹറുവും മോദിയും

പഞ്ച് തലക്കെട്ടുകള്‍ കൊണ്ട് പ്രസിദ്ധമായ കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ടെലിഗ്രാഫ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. എല്ലാ കുറ്റങ്ങള്‍ക്ക് പിന്നിലെയും പ്രതി നെഹ്റുവിനെ കണ്ടുപിടിക്കുന്നവര്‍ക്ക് മോദി എഴുതിയ എക്‌സാം വാരിയറിന്റെ ഒരു കോപ്പി സമ്മാനം എന്ന ലുക്ക് ഔട്ട് നോട്ടീസുമായാണ് ഇന്ന് ടെലിഗ്രാഫ് പത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്. മോദി ഇത് വരെ നല്‍കിയ വാഗ്ദാനങ്ങളെയും മോദിയുടെ പരാജയങ്ങളെയും കണക്കറ്റ് പരിഹസിക്കുന്ന വാര്‍ത്തയില്‍ എല്ലാത്തിനും കുറ്റക്കാരായി ബി.ജെ.പിയും മോദിയും പറയുന്ന നെഹ്‌റുവിനെ കണ്ടുപിടിക്കാന്‍ സഹായിക്കാനും പറയുന്നുണ്ട്. അച്ചേ ദിന്‍ പൂര്‍ത്തീകരിക്കാന്‍ മോദിയെ അനുവദിക്കാത്ത, ഇന്ത്യയില്‍ രണ്ട് കോടി തൊഴിലിന് അവസരം നല്‍കാത്ത പതിനഞ്ച് ലക്ഷം അക്കൗണ്ടിലെത്തിക്കാന്‍ തടസ്സം നില്‍ക്കുന്ന നെഹ്‌റുവിനെ പിടികൂടി നരേന്ദ്ര മോദി പൊലീസിന് കൈമാറണമെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നത്. മസൂദ് അസ്ഹറിനെ വെറുതെ വിട്ടതും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം നടക്കാത്തതിന് പിന്നിലും നെഹ്‌റുവാണെന്ന് ലുക്ക് ഔട്ട് നോട്ടീസിലൂടെ പരിഹസിക്കുന്നുണ്ട്. ടെലിഗ്രാഫിന്റെ ഒന്നാം പേജ് വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

https://www.facebook.com/thetelegraphindia/posts/2616453625062420

മികച്ച തലക്കെട്ടുകള്‍ നല്‍കി മുന്‍പും ടെലിഗ്രാഫ് ഞെട്ടിച്ചിട്ടുണ്ട്. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ‘ആക്‌സിഡന്റല്‍ ടൂറിസ്റ്റി’നെ പരിചയപ്പെടു എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളെ കണക്കറ്റം ട്രോളുന്ന തലക്കെട്ടും ബലാക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെടുക്കുന്ന അമിത്ഷാ എന്നിവരെയും പരിഹസിച്ച് മികച്ച തലക്കെട്ടുകളുമായാണ് ടെലിഗ്രാഫ് ഈയടുത്ത് പുറത്തിറങ്ങിയത്. മുന്‍പും മോദി സര്‍ക്കാരിനെയും ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാരിനെതിരെയും കനത്ത വിമര്‍ശനം നടത്തിയിട്ടുള്ളതാണ് ദി ടെലിഗ്രാഫ്. ദേശീയ മാധ്യമങ്ങള്‍ പോലും മോദി സ്തുതി പാടുന്ന കാലത്താണ് കൊല്‍ക്കത്തയില്‍ നിന്ന് ഒറ്റക്ക് ടെലിഗ്രാഫ് പട പൊരുതുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ ടെലിഗ്രാഫിന്റെ വാര്‍ത്തക്കും തലക്കെട്ടിനും ഓണ്‍ലൈനിലും നിരവധി വായനക്കാരാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button