KeralaLatest News

കൂടിക്കാഴ്ചയുടെ വിശദീകരണവുമായി എസ്.ഡി.പി.ഐയും ലീഗും രംഗത്ത്

മലപ്പുറം: മുസ്ലിം ലീഗുമായി ചർച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. .എസ്.ഡി.പിഐ സംസ്ഥാന പ്രസിഡന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രഹസ്യ ചർച്ചയായിരുന്നില്ല നടന്നത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായി.ബെന്നി ബെഹനാൻ ചർച്ചയ്ക്ക് എത്തിയില്ലെന്ന് അബ്ദുൽ മജീദ് ഫൈസി വ്യക്തമാക്കി.

അതേസമയം എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടുമായും രഹസ്യ ചർച്ച നടത്തിയിട്ടില്ലെന്ന് ഇടി മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഇ.ടിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദ്ദിഖലി തങ്ങൾ പറഞ്ഞു.കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നു എന്നാണ് ഇ.ടി വ്യക്തമാക്കിയത്.

എന്നാൽ മുസ്ളീം ലീഗ് പൊന്നാനിയിൽ വർഗീയത കളിക്കുന്നുവെന്ന് പി.വി അൻവർ എംഎൽ എ ആരോപണം ഉന്നയിച്ചിരുന്നു. എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ബെന്നി ബെഹനാനും ചർച്ചയ്ക്ക് എത്തിയിരുന്നതായും അൻവർ വ്യക്തമാക്കി. പരാജയ ഭീതിയിൽ എന്തും ചെയ്യുമെന്ന അവസ്ഥയിൽ മുസ്ലിം ലീഗ് എത്തിയെന്നും അൻവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button