Latest NewsUAEGulf

ജന്മദിനത്തില്‍ ആദരവ്; സായിദ് – ഗാന്ധി മ്യൂസിയമൊരുക്കി ഈ രാജ്യം

സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് ലോക നേതാക്കള്‍ക്കുള്ള ആദരം കൂടിയാണ് അബൂദബിയില്‍ തുടക്കം കുറിച്ച സായിദ് – ഗാന്ധി മ്യൂസിയം. ഇരു നേതാക്കളുടെയും ജീവിതത്തെ അടുത്തറിയാനുള്ള ഇന്ത്യ, യു.എ.ഇ സംയുക്ത സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അബൂദബി മനാറത് അല്‍ സാദിയാത്തില്‍ ഒരുക്കിയ സായിദ് – ഗാന്ധി ഡിജിറ്റല്‍ മ്യൂസിയം വിജ്ഞാന കുതുകികള്‍ക്ക് ഏറെ പ്രയോജനപ്ദമാകുന്ന ഒരു കേന്ദ്മാണ്. കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

ഈ മാസം 29 വരെ രാവിലെ 10 മുതല്‍ രാത്രി 8 വരെ സൗജന്യമായി ആര്‍ക്കും മ്യൂസിയത്തില്‍ പ്രവേശിക്കാം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശതാബ്ദിയുടെയും ഓര്‍മ പുതുക്കല്‍ കൂടിയാണ് ഈ മ്യൂസിയം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഇരുനേതാക്കളും നല്‍കിയ മഹത്തായ സംഭാവനകള്‍ അടുത്തറിയാനും മ്യൂസിയം ഉപകരിക്കുംമള്‍ട്ടിമീഡിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ്മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഇരുനേതാക്കളുടെയും ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കി മ്യൂസിയത്തെ ആറു സോണുകളായാണ് തിരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button