Latest NewsKerala

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് : പ്രമുഖർ മത്സരിക്കില്ല

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് അറിയാം. 6:15നുള്ള തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കൾ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

കേരള രാഷ്ട്രീയത്തിലാണ് ഉമ്മൻചാണ്ടി കേന്ദ്രീകരിക്കുന്നത്. കെ സി വേണുഗോപാലിന് ഡൽഹിയിൽ തിരക്കുകളുണ്ട്. ഉമ്മൻ ചാണ്ടി മൽസരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും മൽസരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണമെന്നും, മിടുക്കൻമാരും ചുണക്കുട്ടികളും കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം തെര‌ഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുൻപ് മാധ്യമങ്ങളെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button