Latest NewsGulf

ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ

മനാമ: ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രം​ഗത്ത്. ന്യൂസിലാൻറിലെ രണ്ട്​ പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ബഹ്​റൈൻ അഗാധമായി അനുശോചനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

ആക്രമണത്തിൽ നിരവധിപേർ മരിക്കുകയും ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സംഭവത്തിൽ ഇരകളായവരുടെ ബന്​ധുക്കളുടെ ദു:ഖത്തിൽ പങ്ക്​ ചേരുന്നതായി ബഹ്റൈൻ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു.

ഭീകരത എല്ലാ മതതത്വങ്ങൾക്കും മാനവിക മൂല്ല്യങ്ങൾക്കും എതിരാണന്ന്​ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button