KeralaLatest News

സീറ്റ് നിഷേധിച്ച സംഭവം: ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് ടോം വടക്കനല്ലെന്ന് സുധാകരന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചകിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക്  കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ കെ സുധാകരന്‍. കെ വി തോമസിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ നടപടി അല്‍പം കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും അദ്ദേഹത്തിനെ പോലെയൊരു മുതിര്‍ന്ന ഒരു നേതാവിന് സീറ്റ് നല്‍കാനാവില്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.

മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സോണിയ ഗാന്ധി വരച്ച വരയില്‍ കെ വി തോമസ് വരുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ബിജെപിയിലേക്ക് പോകാന്‍ കെ.വി തോമസ് ടോം വടക്കന്‍ അല്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close