Latest NewsSaudi ArabiaGulf

വ്യാജ ഉത്പ്പന്നങ്ങള്‍ക്ക് വ്യാപകപ്രചാരണം

നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ട് വിണു

റിയാദ്: വ്യാജ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് വ്യാജപ്രചാരണം നടത്തിയ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു. 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകളാണ് സൗദി വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ എന്നിവ വിപണനം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജനുവരിയില്‍ എട്ടും ഫെബ്രുവരിയില്‍ പത്തും സോഷ്യല്‍മീഡിയ അക്കൗണ്ടുകളാണ് വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളുടെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്. ഊദ്, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള വിവിധതരം ഉത്പന്നങ്ങള്‍ എന്നിവയാണ് സാമൂഹികമാധ്യമങ്ങള്‍ വഴി ഉപഭോക്താക്കളെ കണ്ടെത്തി വില്‍പ്പന നടത്തിയിരുന്നത്. സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാണിജ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം.

ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ സേവനം, ഉത്പന്നങ്ങളുടെ ഗുണനിലവാരം എന്നിവ നിയന്ത്രിക്കുന്നതിന് വാണിജ്യ മന്ത്രാലയം മഅറൂഫ് എന്ന പേരില്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. അത്തരത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമാത്രം ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കണം. സൗദിയില്‍ 15 വിഭാഗങ്ങളിലായി 27,000 ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മഅ്‌റൂഫ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button