Latest NewsIndia

സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു സ​മീ​പം ഡ്രോ​ണ്‍ കണ്ടെത്തി ; ഒരാൾ പിടിയിൽ

ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ വി​ട്ട​യ​ച്ചു

കൊൽക്കത്ത : സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു സ​മീ​പം ഡ്രോ​ണ്‍ കണ്ടെത്തിയ സംഭവത്തിൽ ചൈ​നീ​സ് പൗ​ര​ന്‍ അ​റ​സ്റ്റി​ലായി.കൊല്‍​ക്ക​ത്ത​യി​ലെ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ലാണ് ചൈനക്കാരൻ ഡ്രോൺ പറത്തിയത്. ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്‌തു.

മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന ​ക്ടോ​റി​യ മെ​മ്മോ​റി​യ​ല്‍ അ​തീ​വ സുരക്ഷയേർപ്പെടുത്തിയിരിക്കുന്ന മേഖലയാണ്. ഇ​തി​നു തൊ​ട്ട​ടു​ത്താ​ണ് ഈ​സ്റ്റേ​ണ്‍ ക​മാ​ന്‍​ഡ് ആ​ര്‍​മി​യു​ടെ ആ​സ്ഥാ​ന​മാ​യ ഫോ​ര്‍​ട്ട് വി​ല്ല്യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

സംഭവം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ചൈ​നീ​സ് പൗ​ര​നെ പിടികൂടിയത്. ര​ണ്ടു സ്ത്രീ​ക​ളും ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് ഹേ​സ്റ്റിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. മാ​ര്‍​ച്ച്‌ 25 വ​രെ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ വി​ട്ട​യ​ച്ചു. ഇ​വ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണോ ചൈ​ന​ക്കാ​രാ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button