KeralaLatest News

എസ്ഡിപിഐ ബന്ധത്തെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറയുന്നതിങ്ങനെ

സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട്  ഉപേക്ഷിയ്ക്കാന്‍ തയ്യാറാകണം

കോഴിക്കോട് : എസ്ഡിപിഐ ബന്ധത്തെ കുറിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറയുന്നതിങ്ങനെ . എസ്ഡിപിഐയുമായി ബന്ധം ഉണ്ടെങ്കില്‍ പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലീഗിന് തീവ്രവാദികളുടെ വോട്ട് വേണ്ട.

അതേസമംയ, എസ്ഡിപിഐ ബന്ധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കാന്‍ കെ സുധാകരന്‍ ജയിക്കേണ്ടത് അനിവാര്യമാണെന്നും മുനീര്‍ പറഞ്ഞു.

നേരത്തെ പൊന്നാനി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മുഹമ്മദ് ബഷീര്‍ രംഗത്തു വന്നിരുന്നു. എസ്ഡിപിഐയുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ടാണ് ഇല്ലാതാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button