KeralaLatest NewsIndia

അയല്‍ സംസ്ഥാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം

50 വയസ് കഴിഞ്ഞു എന്ന് തെളിയിക്കാന്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ആണ് ഇവർ കയ്യിൽ വെച്ചിരുന്നത്.

സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമങ്ങള്‍ നടത്തിയത്.ആന്ധ്രയിൽ നിന്നെത്തിയ 30 അംഗ സംഘത്തിലെ സ്ത്രീകളാണ് ആചാര ലംഘനത്തിന് ശ്രമിച്ചത്.50 വയസ് കഴിഞ്ഞു എന്ന് തെളിയിക്കാന്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ആണ് ഇവർ കയ്യിൽ വെച്ചിരുന്നത്.

50 വയസ് കഴിഞ്ഞു എന്ന് പറയണമെന്നു പറഞ്ഞ് പഠിപ്പിച്ചാണ് സ്ത്രീകളെ കൊണ്ട് വന്നത്. രേഖകള്‍ ടൂര്‍ ഓപ്പറേറ്ററാണ് നല്‍കിയതെന്ന് സ്ത്രീകള്‍ വ്യക്തമാക്കി.അയല്‍ സംസ്ഥാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ആചാരലംഘനത്തിന് ഗൂഡ നീക്കങ്ങള്‍ നടക്കുന്നുവെന്ന് ഹിന്ദു ഐക്യ വേദി ആരോപിച്ചു. ബസിൽ വെച്ചാണ് ടൂർ ഓപ്പറേറ്റർമാർ തങ്ങൾക്ക് ഈ കാർഡുകൾ തന്നതെന്നും ഇവർ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button