Latest NewsCarsAutomobile

വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ട

മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ട. ഇത് പ്രകാരം തിരഞ്ഞെടുത്ത മോഡലുകൾ വമ്പന്‍ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. സുരക്ഷ, മികച്ച പ്രകടനം,സൗകര്യം, ഇന്ധനക്ഷമത എന്നിവയോടുകൂടിയുള്ള വാഹനം ആളുകളില്‍ എത്തിക്കാനാണ് മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ടൊയോട്ട മേധാവി അറിയിച്ചു.

രാജ്യത്തുടനീളമുള്ള ടൊയോട്ട കിര്‍ലോസ്‌കർ ഡീലര്‍ഷിപ്പുകളിൽ ഒരുക്കിയിട്ടുള്ള ഓഫര്‍ അനുസരിച്ച് വിവിധ മോഡലുകള്‍ക്കായി 1,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. ടൊയോട്ട യാരിസിന് ട്വന്റി ബൈ ട്വന്റി (20/20) ഓഫറിലൂടെ 20,000 രൂപ ഡൗണ്‍ പേയ്മെന്റ് തവണകളായി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. കൊറോള അള്‍ട്ടിസിന് 1,20,000 രൂപയും, ഫോര്‍ച്യൂണറിന് 40,000 രൂപയും, ക്രിസ്റ്റക്ക് 55,000 രൂപ വരെയും ഓഫറുകൾ പ്രഖ്യാപിച്ചു. എറ്റിയോസിനും ലിവയ്ക്കും വിലയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button