KeralaLatest NewsNews

അജ്മൽ ബിസ്മി ഇനി പെരുമ്പാവൂരിലും

നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട് കൂപ്പണും നൽകും

അജ്മൽ ബിസ്മി പെരുമ്പാവൂരിലും പ്രവർത്തനമാരംഭിക്കുന്നു. പെരുമ്പാവൂരിൽ നിർമ്മിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 27 ന് രാവിലെയാണ് നടക്കുക. പെരുമ്പാവൂർ എംഎം റോഡിൽ 10,000 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം നിർമ്മിച്ചിരിക്കുന്നത്. പെരുമ്പാവൂരിന് പുറമേ, കൊല്ലം, വടകര, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും അജ്മൽ ബിസ്മിയുടെ പുതിയ ഷോറൂമുകൾ ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഷോറൂമുകൾ നാടിന് സമർപ്പിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് അജ്മൽ ബിസ്മിയിൽ ഉപഭോക്താക്കൾക്ക് പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഉദ്ഘാടന ഓഫറുകൾക്കൊപ്പം രണ്ടുകോടി രൂപയുടെ സമ്മാനങ്ങളും നൽകും. കൂടാതെ, നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട് കൂപ്പണും നൽകും.

Also Read: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രക്കാര​ന് ഗു​രു​ത​ര പ​രി​ക്ക്

20,000 രൂപയ്ക്ക് മുകളിൽ ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് എന്നിവ പർച്ചേസ് ചെയ്യുന്നവർക്ക് 20,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാൻ സാധിക്കും. ഇതിന് പുറമേ, ഉപഭോക്താക്കൾക്കായി മറ്റ് നിരവധി ഓഫറുകൾ അജ്മൽ ബിസ്മി ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button