KeralaLatest NewsIndia

ദേവിക്ഷേത്രത്തിലെ കവര്‍ച്ച : അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

.ഭാര്യ വീട്ടുകാരോടും നാട്ടുകാരോടും ഇയാള്‍ ഹൈക്കോടതിയിലെ വക്കീല്‍ ആണെന്നായിരുന്നു പറഞ്ഞിരുന്നത് .

തൃശൂർ: മാര്‍ച്ച്‌ ഒന്‍പതിന് പൊന്‍കുന്നം മണക്കാട് ശ്രീഭദ്ര ദേവിക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍ . തമിഴ്നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യനാണ്‌ അറസ്റ്റിലായത് . ഇവിടെ നിന്നും 32,000 രൂപയാണ് ഇയാള്‍ കവര്‍ച്ച ചെയ്തത് . പോലീസ് ഇയാളെ മധുരയില്‍ നിന്നുമാണ് പിടികൂടിയത് .ഭാര്യ വീട്ടുകാരോടും നാട്ടുകാരോടും ഇയാള്‍ ഹൈക്കോടതിയിലെ വക്കീല്‍ ആണെന്നായിരുന്നു പറഞ്ഞിരുന്നത് . കേരളത്തിലേക്ക് കൊണ്ടുവന്ന ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .

ശരവണ പാണ്ഡ്യന്‍ നിരവധി മോഷണക്കേസുകളില്‍ മുണ്ടക്കയം , കാഞ്ഞിരപ്പള്ളി , പൊന്‍കുന്നം , പാല പോലീസ് സ്റ്റേഷനുകളില്‍ പിടിയിലായിട്ടുണ്ട് . ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ഇയാള്‍ ജയില്‍ മോചിതനായി വ്യാജ വിലാസത്തില്‍ മധുരയില്‍ ഭാര്യക്ക് ഒപ്പം താമസിച്ച്‌ വരികയായിരുന്നു . കൂടുതല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിശദമായ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button