Latest NewsIndia

ബാങ്കുകളിലെ പലിശ നിശ്ചയിക്കാന്‍ ഇനി പുതിയ മാനദണ്ഡം

മുംബൈ:ബാങ്കുകളിലെ പലിശ നിര്‍ണയത്തിനു പുതിയ മാനദണ്ഡം വരുന്നു . ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും(ഐബിഎ) ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ രംഗത്തെ മുന്‍നിര സ്ഥാപനമായ ട്രാന്‍സ്യൂണിയന്‍ സിബിലും ചേര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നിക്ഷേപങ്ങളിന്മേലുള്ള ചെലവ് (കോസ്റ്റ് ഓഫ് ഫണ്ട്സ്) അടിസ്ഥാനമാക്കി വായ്പ നിരക്കുകള്‍ നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ബാങ്കുകള്‍ പിന്തുടരുന്നത്. ഈ രീതിയില്‍ മാറ്റം വരുത്തണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപ്പോ) യുടെ പലിശ നിരക്ക് ഉള്‍പ്പെടെ ഏതെങ്കിലും ബാഹ്യമാനദണ്ഡമായിരിക്കണം സ്വീകരിക്കേണ്ടതെന്നും ബാങ്കുകള്‍ക്ക് ആര്‍ബിഐ ഡിസംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു.

വായ്പ നിരക്കുകളുടെ കാര്യത്തിലാണ് ആര്‍ബിഐ നിര്‍ദേശം നല്‍കിയതെങ്കിലും ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള സേവിങ്സ് നിക്ഷേപങ്ങളുടെ നിരക്കിനെയും മേയ് ഒന്നു മുതല്‍ റീപ്പോ നിരക്കുമായി ബന്ധിപ്പിക്കുകയാണെന്നായിരുന്നു തുടര്‍ന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ അറിയിപ്പ്. വായ്പ നിരക്കിനു ബാഹ്യമാനദണ്ഡം ബാധകമാക്കണമെങ്കില്‍ നിക്ഷേപങ്ങള്‍ക്കും അതുതന്നെയാകണം രീതി എന്നാണ് എസ്ബിഐയുടെ നിലപാട്.ആര്‍ബിഐ പ്രഖ്യാപിക്കുന്ന നിരക്ക് ഇളവുകള്‍ ഇടപാടുകാരിലേക്കു പകരാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്ന വ്യാപകമായ പരാതിയാണു നിര്‍ദേശത്തിന് കാരണമായത്.ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള സേവിങ്സ് നിക്ഷേപത്തിനു റീപ്പോ നിരക്കിനെക്കാള്‍ 2.75% കുറഞ്ഞ പലിശയായിരിക്കും ബാധകമാകുക എന്നാണ് എസ്ബിഐയുടെ പ്രഖ്യാപനം.

നിലവില്‍ റീപ്പോ നിരക്ക് 6.25 ശതമാനമാണ്. അതിനാല്‍ എസ്ബിഐ നല്‍കുന്ന സേവിങ്സ് നിരക്ക് 3.5 ശതമാനമായി തുടരും. എന്നാല്‍ അടുത്ത മാസം ആദ്യം ആര്‍ബിഐ റീപ്പോ നിരക്കില്‍ കുറവു വരുത്തിയാല്‍ എസ്ബിഐയുടെ സേവിങ്സ് നിരക്കിലും കുറവു വരും. റീപ്പോ നിരക്കു വര്‍ധിക്കാന്‍ അടുത്തെങ്ങും സാധ്യത ഇല്ലാത്തതിനാല്‍ ഫലത്തില്‍ അക്കൗണ്ട് ഉടമകള്‍ക്കാണു തല്‍ക്കാലം പരിഷ്‌കാരം മൂലമുള്ള നഷ്ടം.ഐബിഎയും ട്രാന്‍സ്യൂണിയന്‍ സിബിലും ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന മാനദണ്ഡത്തിന് ഈ പശ്ചാത്തലത്തിലാണു പ്രസക്തി. യാഥാര്‍ഥ്യബോധത്തോടെയുള്ളതായിരിക്കും പ്രസ്തുത മാനദണ്ഡമെന്ന പ്രതീക്ഷയാണുള്ളത്.എസ്ബിഐയുടെ മാതൃക മറ്റു ബാങ്കുകളും പിന്തുടരാന്‍ സാധ്യത ഏറെയാണ്. അടുത്ത മാസം പല ബാങ്കുകളില്‍നിന്നും പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ഈ മാതൃക വ്യാപകമായി സ്വീകരിക്കപ്പെട്ടാല്‍ വരുമാനത്തിനു ബാങ്ക് നിക്ഷേപത്തെ ആശ്രയിക്കുന്ന അനേകായിരങ്ങള്‍ കഷ്ടത്തിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button