CricketLatest News

ഐപിഎൽ ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഐപിഎല്ലിന്റെ 12-ാം എഡിഷന്‍ ഗ്രൂപ്പ്ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് പ്രാഥമികഘട്ട മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം. ഹോം ഗ്രൗണ്ടിൽ എല്ലാ ടീമുകളും 7 മത്സരങ്ങള്‍ വീതം കളിക്കും. മാര്‍ച്ച്‌ 23 ന് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഐപിഎല്‍ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎല്‍ മത്സരക്രമം. ജൂണ്‍ 5നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button