Latest NewsKerala

ആന്‍സി ബാവയുടെ കുടുംബത്തെ കോടിയേരി സന്ദര്‍ശിച്ചു

കൊടുങ്ങല്ലൂര്‍: ന്യൂസിലാൻഡിലെ രണ്ടു പള്ളികളിൽ ഉണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മലയാളിയായ ആന്‍സി ബാവയുടെ കുടുംബത്തെ സിപിഎം സംസ്ഥാന അധ്യക്ഷൻ കോടിയേരി സന്ദര്‍ശിച്ചു.ഇന്നലെ വൈകീട്ട് ആറോടെയാണ് കോടിയേരി ഗൗരീശങ്കര്‍ ആശുപത്രിക്ക് സമീപത്തെ ആന്‍സിയുടെ വീട്ടിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അന്‍സിയുടെ ഉമ്മയെ അറിയിച്ചു.നോർക്കയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കോടിയേരി അറിയിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആന്‍സിക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള വായ്പാ കുടിശ്ശികയുടെ കാര്യത്തിലും സർക്കാർ തീരുമാനങ്ങൾ എടുക്കുമെന്നും കോടിയേരി അറിയിച്ചു. 50 പേരാണ് ന്യൂസിലാൻഡിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. അക്രമിയെ ഉടൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button