Latest NewsIndia

കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കുഞ്ഞിനെ കൊലപ്പെടുത്തി

മന: സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് കന്യാകുമാരിയില്‍

കന്യാകുമാരി : കടം കൊടുത്ത പണം തിരികെ കിട്ടാന്‍ നാല് വയസുകാരമെ കൊലപ്പെടുത്തി. കന്യാകുമാരിയിലാണ് മനുഷ്യമന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കന്യാകുമാരി ആരോഗ്യപുരം സ്വദേശി ആരോഗ്യ കെവിന്‍രാജ്- സഹായ സിന്ധുജ ദമ്പതികളുടെ മകന്‍ റെയ്ന(4) യാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിയെടുത്തു കൊലപ്പെടുത്തിയ ബന്ധുവും നാട്ടുകാരനുമായ അന്തോണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കടം നല്‍കിയ അരലക്ഷം രൂപ മടക്കിക്കിട്ടാനാണ് നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.

കൊലയ്ക്ക് പിന്നിലെ കാരണം പൊലീസ് പറയുന്നത് ഇങ്ങനെ ..ആരോഗ്യ കെവിന്‍രാജ് ബന്ധുവായ അന്തോണിസ്വാമിയില്‍ നിന്നു അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുക മടക്കി ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്ന് പലപ്പോഴും വാക്കുതര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസവും കെവിന്‍രാജിന്റെ വീട്ടിലെത്തി അന്തോണിസ്വാമി വഴക്കുണ്ടാക്കുമായിരുന്നു. ഇതിനു ശേഷമാണ് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന റെയ്‌നയയെ കാണാതായത്. തുടര്‍ന്ന് കുട്ടിയെ റോഡിന് സമീപത്തെ ടാങ്കില്‍ പ്രതി വെള്ളത്തില്‍ മുക്കി കുട്ടിയെ കൊലപ്പെടുത്തിയത്.

സംഭവ ദിവസം അന്തോണിസ്വാമി ബൈക്കില്‍ റെയ്‌നയുമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ കെവിന്‍രാജിനെ അറിയിച്ചു. തുടര്‍ന്ന് കെവിന്‍രാജ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അന്തോണിസ്വാമിയുടെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കന്യാകുമാരി പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടുനിന്ന് അന്തോണിസ്വാമിയെ പിടികൂടിയത്. അന്തോണസ്വാമിയുടെ മൊഴിയെ തുടര്‍ന്ന് കീഴമണക്കുടി-മുകിലന്‍കുടിയിരുപ്പ് റോഡിലെ പുരയിടത്തിലെ സിമന്റ് ടാങ്കില്‍ റെയ്‌നയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button