KeralaLatest NewsNews

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അവര്‍ എങ്ങോട്ട് മാറും എന്ന് പറയാനാകില്ല; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ എം എസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവര്‍ എങ്ങോട്ട് മാറിമറിയുമെന്ന് പറയാനാകില്ലെന്നും, അതേസമയം ഇടതുപാര്‍ട്ടികള്‍ പണംകൊണ്ടുമൂടിയാലും പ്രലോഭനങ്ങളില്‍ വീഴാതെ പാറപോലെ ഉറച്ച് നില്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിനു മുന്നിലെ ഇഎംഎസ് പാര്‍ക്കില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസിനെ കണക്കിന് വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്നാണ് ഇഅടതുപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. അതിനിടെ അനുസ്മരണ വേദി പ്രചാരണത്തിന് ഉപയോഗിക്കാനും മുഖ്യമന്ത്രി മറന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button