Latest NewsTechnology

വിദ്യാർത്ഥികളെ സഹായിക്കാൻ പുതിയ ആപ്പുമായി സി.ബി.എസ്.ഇ

ന്യൂഡൽഹി : വിദ്യാർത്ഥികളെ സഹായിക്കാൻ ശിക്ഷാ വാണി എന്ന പേരിൽ പുതിയ ആപ്പുമായി സി.ബി.എസ്.ഇ. ബോര്‍ഡ് അപ്ലോഡ് ചെയ്യുന്ന ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ പഠനം, പരീക്ഷ, മൂല്യനിര്‍ണയം, പരിശീലനം തുടങ്ങി മുഴുവന്‍ വിവരങ്ങളും അപ്പപ്പോള്‍ത്തന്നെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്ന സൗകര്യമാണ് ഈ ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

shiksha APP

പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പരീക്ഷാകേന്ദ്രം സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍, സി.എന്‍.എസ്., എക്‌സാമിനര്‍മാര്‍, റീജണല്‍ ഓഫീസര്‍മാര്‍, മാതാപിതാക്കളും വിദ്യാര്‍ഥികളും, പൊതുജനം,സമീപകാലത്തിറങ്ങിയ അറിയിപ്പുകള്‍ എന്നീ എട്ടു ടാബുകളാണ് ആപ്പില്‍ ഉള്ളത്. മൂല്യനിര്‍ണയവുമായും പരീക്ഷ നടത്തിപ്പുമായും ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യമായി ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button