NattuvarthaLatest News

ആനക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കൽ; യുവാവിനെ ആന ആക്രമിച്ചു

സെൽഫി എടുക്കാൻ ശ്രമിക്കവേയാണ് യുവാവിനെ ആന തൂക്കിയെറിഞ്ഞത്

ആലപ്പുഴ: സെൽഫി പ്രേമം യുവാവിന് നൽകിയത് എട്ടിന്റെ പണി. ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കവേയാണ് യുവാവിനെ ആന തൂക്കിയെറിഞ്ഞത്.

ആനയുടെ കുത്തേറ്റ് അമ്പലപ്പുഴയിലാണ് സെൽഫിക്കിടെ യുവാവിന് ​ഗുരുതര പരുക്കു പറ്റിയത്. അറവുകാട് ക്ഷേത്രം മുൻ മാനേജറുടെ മകൻ റെനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന് ആഴത്തിൽ കുത്തേറ്റതിനാൽ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. റെനീഷിനെഅറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനയാണ് കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button