Latest NewsIndia

25 നേതാക്കള്‍ ബി.ജെ.പി വിട്ടു

കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബി.ജെ.പിയും അതേ പാത പിന്തുടരുകയാണെന്നാണ്  ആഭ്യന്തരമന്ത്രി കുമാര്‍ വായിയുടെ ആരോപണം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് വന്‍ കൊഴിഞ്ഞു പോക്ക്. അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള മാാത്രം 18 നേതാക്കളാണ് ഇന്ന് പാര്‍ട്ടി വിട്ടത്. ഇവര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നു. സംസ്ഥാനത്ത് ലോക്‌സഭ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് ഈ കൂട്ട കൊഴിഞ്ഞു പോക്ക്. അതേസമയം പാര്‍ട്ടി വിട്ടവരില്‍ ബിജെപി ജനറല്‍ സെക്രട്ടറി ജര്‍പും ഗംഭീന്‍, ആഭ്യന്തരമന്ത്രി കുമാര്‍ വായി, ടൂറിസം മന്ത്രി ജര്‍കാര്‍ ഗാംലിന്‍ എന്നിവരും ആറ് എം.എല്‍.എമാരുമുണ്ട്.

കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബി.ജെ.പിയും അതേ പാത പിന്തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി കുമാര്‍ വായിയുടെ ആരോപണം. രാജ്യമാണ് പ്രധാനം, രണ്ടാമത് പാര്‍ട്ടി, വ്യക്തികള്‍ പിന്നീടേ വരൂ എന്നു പഞ്ഞ ബി.ജെ.പി യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിന് വിപരീതമായാണ്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനേത്തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിന്‍ വ്യക്തമാക്കി. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും, പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബി.ജെ.പി വിട്ടതെന്നും ഗാംലിന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button