CricketLatest News

മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണ് ചെന്നൈയുമായുള്ള ബന്ധം; ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എന്റെ ബന്ധം മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണെന്ന് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി. ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും വിലമതിക്കാനാകാത്തതാണ്. ദൈവത്തെപ്പോലെയാണ് അവര്‍ ഞങ്ങളെ കാണുന്നതെന്നും ധോണി വ്യക്തമാക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഇത്തവണ ഐപിഎൽ കളത്തിലിറങ്ങുകയാണ് ധോണി.

2015 ജൂലൈ ഐ.പി.എല്ലിനെ പിടിച്ചുകുലുക്കിയ വര്‍ഷമായിരുന്നു. വാതുവെപ്പിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ലോധ കമ്മിറ്റി രണ്ടു വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിലക്കി. എന്നാൽ ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചെത്തുകയാണ്. ചെന്നൈയുടെ ഈ അതിജീവനത്തിന്റെ കഥ ഡോക്യുമെന്ററി രൂപത്തില്‍ ആരാധകരുടെ മുന്നിലെത്തുകയാണ്. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്നാണ് ഈ ഡോക്യൂമെന്ററിയുടെ പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button