CricketLatest NewsNews

വിരമിക്കലിനായി ധോണി എന്തുകൊണ്ട് ആഗസ്റ്റ് 15 എന്ന ദിവസവും 19:29 എന്ന സമയവും തിരഞ്ഞെടുത്തു? കാരണം

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ നിരാശയിലാണ്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ കുറിപ്പ്. ‘ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ – എന്നായിരുന്നു ധോണിയുടെ കുറിപ്പ്. എന്നാല്‍ എന്തുകൊണ്ട് ധോണി ആഗസ്റ്റ് 15 19:29നുതന്നെ വിരമിക്കൽ പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തു എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Read also: ടിക് ടോക്കിന് സമാനമായ ഷോര്‍ട്ട് വീഡിയോ കണ്ടന്റുമായി ഫേസ്ബുക്ക് ഇന്ത്യയിലേയ്ക്ക്…

ധോണി അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത് ജൂലായ് 9ന് ഇതേ സമയത്താണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ ത്രോയില്‍ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടായതിന് പിന്നാലെ അവസാന വിക്കറ്റായി ചഹല്‍ മടങ്ങുമ്പോള്‍ 7 29 നാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. ജീവിതത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികള്‍ക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘എയ്​ഞ്ചല്‍ നമ്പര്‍’ ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button