KeralaLatest News

പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്ക് വീണു

വീയപുരം പരുമല ഭാഗത്തു നിന്നു ചേര്‍ത്തല ഭാഗത്തേക്കു പോയ കാറാണു അപകടത്തില്‍പ്പെട്ടത്

എടത്വ : നിയന്ത്രണം തെറ്റി 10 അടി താഴ്ചയിലേയ്ക്കു മറഞ്ഞ കാറില്‍ നിന്ന് അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. എടത്വ മരിയാപുരം ജംക്ഷനു സമീപം അഷ്ടമം പാടത്ത് ഇന്നലെ രാവിലെ 6.30നാണ് അപകടം നടന്നത്. അമ്മയും മകനും ഭാര്യയും അവരുടെ 4 മാസം പ്രായമുള്ള കുഞ്ഞുമായിരുന്നു കാറിലെ യാത്രക്കാര്‍.

വീയപുരം പരുമല ഭാഗത്തു നിന്നു ചേര്‍ത്തല ഭാഗത്തേക്കു പോയ കാറാണു അപകടത്തില്‍പ്പെട്ടത്. കുഞ്ഞിന്റെ പാല്‍ക്കുപ്പി താഴെവീണത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലകറങ്ങിയെന്നും നിയന്ത്രണം തെറ്റിയെന്നുമാണു യുവാവ് പറഞ്ഞത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ എതിര്‍ ഭാഗത്തേക്ക് തിരിഞ്ഞു. തുടര്‍ന്ന് ഒരു മരത്തില്‍ തട്ടുകയും സംരക്ഷണ ഭിത്തിയിലൂടെ 10 മീറ്റര്‍ ദൂരം ഓടി പത്തടി ത്‌ഴ്ചയിലുള്ള പാടത്തേയ്ക്ക് മറിയുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കാറിന്റെ വാതിലുകള്‍ തുറന്നതോടെയാണ് യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായത്. സാധാരണ കൊയ്ത്തു കഴിഞ്ഞ പാടത്തു കര്‍ഷകര്‍ വെള്ളം കയറ്റി ഇടാറുണ്ടെങ്കിലും ഇത്തവണ അത് ചെയ്തിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button