Latest NewsKerala

വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പി ജയരാജന്‍

വടകര: കോണ്‍ഗ്രസിനെതിരെ ആരോപണവുമായി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയില്‍ വടകരയില്‍ ആര്‍എംപി വഴി ബിജെപിയുമായി പാലം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് കുടുംബങ്ങളെ അടക്കം വിളിച്ചു ചേര്‍ത്ത് ആര്‍എംപി സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ തമ്മിലടി മൂര്‍ഛിച്ചപ്പോഴാണ് മണ്ഡലത്തില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുരളീധരന്‍ ആശ്വാസ സ്ഥാനാര്‍ത്ഥിയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയാവാന്‍ തീരുമാനിച്ചത് ജയിക്കാന്‍ വേണ്ടിയാണെന്നും 1989- ല്‍ ഇമ്പിച്ചിബാവക്കെതിരെ മത്സരിച്ചപ്പോഴും ദുര്‍ബലന്‍ എന്ന് തന്നെയാണ് തന്നെ വിശേഷിപ്പിച്ചിരുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയിലേക്ക് വരുന്നത് ചലഞ്ച് ഏറ്റെടുത്ത് കൊണ്ടു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button