Latest NewsNews

ദിലീപിനൊപ്പം സജീവമായി കാവ്യ; താരദമ്പതികളുടെ പുതിയ ചിത്രം

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്.

റെസ്‌റ്റോറന്റിലുരുന്ന് ഇരുവരും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് .ദിലീപ് പുതിയ സിനിമയുടെ ലുക്കിലാണ് ചിത്രത്തിലുള്ളത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമായിരുന്നു വൈറലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്.മലയാളത്തില്‍ ദിലീപിന് കൈനിറയെ ചിത്രങ്ങളാണ്. വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയല്‍ ആണ് മറ്റൊരു പ്രോജക്ട്. റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ റിലീസിനൊരുങ്ങ

അടുത്തകാലത്ത്  സമൂഹമാധ്യമങ്ങളില്‍ കാവ്യ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം  വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. ആകാശവാണി സിനിമയുടെ ലൊക്കേഷനില്‍ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയായിരുന്നു തെറ്റായ രീതിയില്‍ പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button