Latest NewsIndia

പാക് ഭീകരരെ നേരിടാന്‍ കൂടുതല്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക്

കൂടുതല്‍ ആയുധങ്ങള്‍ വേണമെന്നാവശ്യം

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളെ പാകിസ്താന്‍ വിന്യസിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ എഫ് 16 പോര്‍വിമാനങ്ങളുമായി പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ പുതിയ നീക്കം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ കൂടുതല്‍ പടിഞ്ഞാറേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടങ്ങളിലെ കൃത്യമായ ലക്ഷ്യങ്ങളില്‍ കടന്നാക്രമിക്കാന്‍ പുതിയ മിസൈലുകള്‍ വേണ്ടതുണ്ടെന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ വേണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഫെഡറലി അഡ്മിനിസ്ട്രേറ്റഡ് ട്രൈബല്‍ ഏരിയ അഥവാ FATA യിലേക്കാണ് ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഭീകരര്‍ പ്രവര്‍ത്തനം മാറ്റിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഭീകരര്‍ ഈ നീക്കം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അതിര്‍ത്തിയില്‍ നിന്നും കൂടുതല്‍ പാക്കിസ്ഥാന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഭീകരര്‍ മാറിയിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം ഇതുവരെ ഇന്ത്യ പാക്ക് അതിര്‍ത്തി ശാന്തമായിട്ടില്ല. രാത്രിയും പകലും നിരന്തരം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളുടേയും പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പറക്കുമ്പോള്‍ കുറച്ചു കഴിയുമ്പോള്‍ ഇവയുടെ ഗുണം ഇല്ലാതാകും. ഇതിനാല്‍, പുതിയവ വേണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും എയര്‍-ടു-എയര്‍ മിസൈലുകളാണ് ആവശ്യം. പാക്ക് വ്യോമസേനയുടെ നീക്കങ്ങള്‍ക്കെതിരെ പോര്‍വിമാനങ്ങള്‍ മിസൈലുകള്‍ വഹിച്ചാണ് പറക്കുന്നത് എന്നതാണ് കാരണം.

‘പോര്‍വിമാനങ്ങളിലെ മിസൈലുകള്‍ക്കും കാലപരിധിയുണ്ട്. ഉപയോഗിക്കാതെ ദീര്‍ഘകാലം സൂക്ഷിച്ച മിസൈലുകളുടെ കാര്യക്ഷമത ഉറപ്പിക്കാനാകില്ല. അതുകൊണ്ടുതന്നെ പോര്‍വിമാനങ്ങളിലെ പടക്കോപ്പുകള്‍ മാറ്റേണ്ടതുണ്ട്’ എന്നാണ് പേരുവെളിപ്പെടുത്താത്ത ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇന്ത്യന്‍ ഭാഗത്ത് സുഖോയ് 30എംകെഐ, മിറാഷ് 2000എസ് പോര്‍വിമാനങ്ങള്‍ സര്‍വ്വസജ്ജമായിരിക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ വ്യോമതാവളങ്ങളിലെ പോര്‍വിമാനങ്ങളുടെ എണ്ണം ഇന്ത്യയും വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം ഇപ്പോഴും തുടരുകയാണ്. ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും പാക് പ്രകോപനം നിര്‍ത്തിയിട്ടില്ല. ഇതേതുടര്‍ന്നാണ് അത്യാധുനിക മിസൈലുകളുമായി ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button