Latest NewsTechnology

5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഈ രാജ്യം

5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ജർമനിയിൽ മുന്നറിയിപ്പ്. വാവേയുടെ ഭാഗത്ത് നിന്നും മുന്‍പുണ്ടായിരുന്ന സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ജര്‍മ്മനിയെക്കൂടാതെ നോര്‍വീജിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ബര്‍ലിനിലെ യുഎസ് എംബസിയും വാവെയുമായി സഹകരിക്കുന്നതിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജര്‍മ്മനിയിലെ 5ജി സേവനത്തിനായി ഡ്രില്ലിഷ് നെറ്റ്സ്, ടെലിഫോണിക്ക, ടി മൊബൈല്‍, വോഡഫോണ്‍ എന്നീ നാല് കമ്പനികളാണ് പ്രധാനമായും രംഗത്തുള്ളത്. ഇവയ്ക്ക് ഹാർഡ് വെയർ നല്‍കുന്നതില്‍ നിന്നും വാവേയെ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് രഹസ്യാന്വേഷണ ഏജന്‍സികളും അമേരിക്കയും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ജര്‍മ്മനിയുടെയും യുഎസ്‌ന്റെയും അഭിപ്രായങ്ങളെ പാടെ വാവേ തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്തതിന് അമേരിക്കക്കെതിരെ കമ്പനി കേസ് കൊടുത്തു എന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button