KeralaLatest News

സിപിഎമ്മിനു പ്രഖ്യാപിക്കാന്‍ കേരളം മാത്രമേ ഉള്ളൂ: ബിജെപി അതുപോലെയല്ലെന്ന് കുമ്മനം

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും ഇതില്‍ ആശയക്കുഴപ്പമൊന്നുമില്ലെന്നും കുമ്മനം പറഞ്ഞു

തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പ്‌രതികരിച്ച് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. സി.പി.എം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ലെന്നും അവര്‍ക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രഖ്യാപിക്കാനും ഒരു സംസ്ഥാനം മാത്രമോ ഉള്ളൂവെന്നും കുമ്മനം പറഞ്ഞു. അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍, ബി.ജെ.പിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും, അത് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും ഇതില്‍ ആശയക്കുഴപ്പമൊന്നുമില്ലെന്നും കുമ്മനം പറഞ്ഞു.  പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ല.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളയോ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഒരു രാഷ്ട്രീയപാര്‍ട്ടിയും പട്ടിക പ്രഖ്യാപിക്കാറില്ലെ’ന്നും കുമ്മനം പറഞ്ഞു. ഇതിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കുമ്മനം ഇടതുപക്ഷത്തെ വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button