Latest NewsInternational

അഴിമതി ആരോപണത്തില്‍ കുടുങ്ങി മുന്‍ ബ്രസീല്‍ പ്രസിഡന്റ്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ അറസ്റ്റില്‍. 2016 മുതല്‍ 2018 വരെ ബ്രസീലിന്റെ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹത്തെ അഴിമതി ആരോപണത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഓപ്പറേഷന്‍ കാര്‍വാഷ് എന്ന അഴിമതി അന്വേഷണത്തിലാണ് മൈക്കിള്‍ ടെമെര്‍ അഴിമതി നടത്തിയെന്ന കണ്ടെത്തല്‍ ഉണ്ടായത്. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ് ദില്‍മാ റൂസഫിനെ അഴിമതി ആരോപണത്തിന് പിന്നാലെ സെനറ്റ് പുറത്താക്കിയതിന് ശേഷം അധികാരത്തിലെത്തിയ ആളാണ് മൈക്കിള്‍ ടെമെര്‍.
.

പ്രസിഡന്റായി തുടരുന്ന സമയത്ത് അധികാര പദവി ദുര്‍വിനിയോഗം ചെയ്ത് അഴിമതി നടത്തിയെന്നാണ് ടെമറിന്‌ എതിരായ കേസ്.റിയോ ഡി ജെനീറോയിലെ അങ്ക്ര ന്യൂക്ലിയര്‍ പ്ലാന്റിലെ പദ്ധതിക്കായി അനുവദിച്ച തുക വകമാറ്റിയെന്ന് പ്രസിക്യൂഷന്‍ മൈക്കിള്‍ ടെര്‍മന് എതിരായി ആരോപണം ഉന്നയിച്ചു. എന്നാല്‍ ടെര്‍മര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.അതേസമയം നിലവിലെ പ്രസിഡന്റിന്റെ ജെയിര്‍ ബോള്‍സ്‌നാരോക്ക് നേരെയും സെനറ്റ് അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനമായ പെട്രോബാസ് എണ്ണ കമ്പനിയില്‍ നടന്ന അഴിമതി കേസില്‍ നിരവധി രാഷ്ടീയ പ്രമുഖരാണ് ബ്രസീലില്‍ അറസ്റ്റിലായത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ കാര്‍വാഷ് അന്വേഷണ സംഘം ആരംഭിച്ചത്.
2014 ല്‍ ഓപ്പറേഷന്‍ കാര്‍ വാഷ് തുടങ്ങിയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോയും ലുല ഡി സില്‍വയും അഴിമതി കേസില്‍ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button