KeralaLatest News

മനുഷ്യക്കടത്ത് കേസ് ; മുഖ്യപ്രതിയുൾപ്പെടെ ആറ് പേര്‍ പിടിയിലായി

ചെന്നൈ: കൊച്ചി മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലെ മുഖ്യപ്രതിയുൾപ്പെടെ ആറ് പേര്‍ പിടിയിലായി. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പോലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.

തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പോലീസിന് മൊഴിനൽകി.

നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സർക്കാർ റിപ്പോർട്ടിൽ പറഞ്ഞത്. കേസ് കേന്ദ്ര ഏജൻസിക്ക് വിട്ടുനൽകേണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 12 ന് മുനമ്പം തീരത്ത് നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരാണ് പൊലീസ് അറസ്റ്റിലുള്ളത്. അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button