CricketLatest News

ഐപിഎല്ലിന് നാളെ തിരിതെളിയും

ന്യൂഡല്‍ഹി: ഐപിഎല്ലിന് നാളെ തിരിതെളിയും. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇത്തവണത്തെ ടൂര്‍ണമെന്റ് പല താരങ്ങള്‍ക്കും നിര്‍ണായകമാണ്. ഈ സീസണിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ ആദ്യമായാണ് ലീഗ് പൂര്‍ണമായും ഇന്ത്യയില്‍ വെച്ച് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

മാര്‍ച്ച് 23 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മെയ് 12 നാണ് കലാശപോരാട്ടം നിശ്ചയിച്ചിട്ടുള്ളത്.ലോകകപ്പിനു തൊട്ടു മുന്നേ നടക്കുന്ന ടൂര്‍ണമെന്റാണെങ്കിലും ഐപിഎല്ലിന്റെ വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്.ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മേയ് 7 നാണ് ക്വാളിഫയര്‍ മത്സരങ്ങള്‍ തുടങ്ങുക. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നീ മത്സരങ്ങള്‍ക്ക് ശേഷം മെയ് 12 ന് പന്ത്രണ്ടാം പതിപ്പിന്റെ അവകാശികളെ അറിയാന്‍ കഴിയും.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ നയിക്കുന്നത് ഇന്ത്യയുടെ സീനിയര്‍ താരം എംഎസ് ധോണി തന്നെയാണ്. ഐപിഎല്ലിന്റെ തുടക്കം മുതലുള്ള ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഇക്കുറി ഡെല്‍ഹി ക്യാപിറ്റല്‍സെന്ന പേരില്‍ കളത്തിലിറങ്ങുന്ന എന്നതാണ് ടൂര്‍ണമെന്റിലെ പ്രധാന സവിശേഷത. ബാക്കി ഏഴും പഴയ ടീമുകള്‍ തന്നെയാണ്.

രാജസ്ഥാന്‍ റോയല്‍സ് അജിങ്ക്യാ രഹാനെയുടെയും ബാംഗ്ലൂരിനെ വിരാട് കോഹ്ലിയും മുംബൈയെ രോഹിത് ശര്‍മയും നയിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദിനേശ് കാര്‍ത്തിക്കിന്റെയും കീഴില്‍ പോരാട്ടത്തിനിറങ്ങും. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഇത്തവണയും അശ്വിന്‍ തന്നെയാകും നയിക്കുക. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് വാര്‍ണര്‍ മടങ്ങിയെത്തിയാല്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടാകുമോയെന്നത് കണ്ടറിയേണ്ടതാണ്.

ലോകകപ്പിനും ഐപിഎല്‍ ഫൈനലിനുമിടക്ക് 17 ദിവസത്തെ ഇടവേളയുണ്ടെന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമോയെന്ന ആശങ്ക ടീമുകള്‍ക്ക് വേണ്ട. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ മെയ് ആദ്യ വാരത്തോടെ ലോകകപ്പ് ടീമിലെ താരങ്ങളെ ലീഗില്‍ നിന്ന് പിന്‍വലിക്കുന്നത് അവസാന ഘട്ടത്തില്‍ തിരിച്ചടിയായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button