CricketLatest NewsSports

സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി മെഡല്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസിന്

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മികച്ച കളിക്കാരന് നല്‍കുന്ന സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി മെഡല്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസിന്. നേരത്തെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദ അവാര്‍ഡും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ക്ക് നല്‍കുന്ന റെഡ് പാത്ത് കപ്പും വില്യംസിന് തന്നെയായിരുന്നു.മികച്ച വനിത താരമായി യുവ ഓല്‍റൗണ്ടര്‍ അമേലിയ കെറിനെ തെരഞ്ഞെടുത്തു.

ന്യൂസിലാന്‍ഡ് കെയിന്‍ വില്യംസിന്റെ കീഴില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതിന് പുറമെ വ്യക്തിഗത തലത്തിലും മികവ് പുലര്‍ത്തിയത് വില്യംസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കുകയായിരുന്നു.വില്യംസിന്റെ കീഴില്‍ കിവീസ് ടെസ്റ്റ് റാംഗിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

വില്യംസ് ബാറ്റിംഗില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച 89 ശരാശരിയില്‍ 801 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. സീസണില്‍ 59 ശരാശരിയില്‍ 415 റണ്‍സ് നേടിയ അമേലിയ കെര്‍, ഏകദിനത്തില്‍ പുറത്താകാതെ 232 റണ്‍സെടുത്ത് ബെലിന്‍ഡ ക്ലാര്‍ക്കിന്റെ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തന്റെ പേരിലാക്കുകയും ചെയ്തു.കെയ്ന്‍ വില്യംസിന് പുറമെ റോസ് ടെയ്‌ലര്‍, ട്രെന്റ് ബൗള്‍ട്ട് കോളിന്‍ മണ്‍റോ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

shortlink

Post Your Comments


Back to top button