Latest NewsCarsAutomobile

ടാറ്റയുടെ സെവന്‍ സീറ്റര്‍ എസ്‌യുവി ബസാഡ് ഇന്ത്യയിലേക്ക്

ടാറ്റയുടെ സെവന്‍ സീറ്റര്‍ എസ്‌യുവി ബസാഡ് ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്.  ‘കസീനി’ എന്ന പേരിലാവും ഈ അഞ്ച് സീറ്റര്‍ എസ്‌യുവി ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റയുടെ സെവന്‍ സീറ്റര്‍ എസ്‌യുവി ബസാഡ് അവതരിപ്പിച്ചത്.

നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുംസംയുക്തമായി വികസിപ്പിച്ച കസീനി ഹൈജന്‍സ് എന്ന കൃത്രിമ ഉപഗ്രഹത്തില്‍ നിന്നാണ് ടാറ്റ വാഹനത്തിന് ഈ പേരു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ടാറ്റ നിരയില്‍ ഹെക്സയ്ക്കും ഹാരിയറിനും മുകളില്‍ ഫ്ളാഗ്ഷിപ്പ് മോഡലാണ് പുതിയ ബസാഡ്.  ഇംപാക്ട്സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.

15-22 ലക്ഷത്തിനുള്ളില്‍ വിലയില്‍ ഈ വര്‍ഷം രണ്ടാംപകുതിയോടെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കരുത്തുറ്റ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ബസാഡിന് കരുത്തേകുന്നത്.  സി പില്ലര്‍, പുതുക്കിപ്പണിത ടെയില്‍ ലൈറ്റ്സ്, പുതിയ ബംമ്പര്‍, ഫൂട്ട്‌ബോര്‍ഡ്, റൂഫ് റെയില്‍സ് തുടങ്ങിയവ ബസാഡിനെ ഹാരിയറില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ഇംപാക്ട്‌സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ഹ്യുണ്ടായില്‍നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്സ്.

Tags

Post Your Comments

Related Articles


Back to top button
Close
Close