Latest NewsInternational

ഇറാഖില്‍ ജനിച്ച ഈ കുഞ്ഞിന്റെ പ്രത്യേകതയ്ക്ക് കാരണം യുദ്ധമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ബാഗ്ദാദ്: മൂക്കില്ലാതെ കുഞ്ഞ് ജനിച്ചു. കഴിഞ്ഞദിവസം പടിഞ്ഞാറന്‍ ഇറാഖിലാണ് അത്ഭുത ശിശു ജനിച്ചത്. വായിലൂടെ ശ്വസിക്കുന്ന കുഞ്ഞിന്മറ്റ്ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.പ്രസവത്തിനുമുമ്പ് അമ്മയെ സ്‌കാനിംഗ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നെങ്കിലും വൈകല്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റാര്‍ക്കും ഇത്തരത്തിലുള്ള വൈകല്യങ്ങലൊന്നും ഉണ്ടായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ വ്യകത്മാക്കുന്നത്.

ഇറാഖ് യുദ്ധത്തിന്റെ ബാക്കിപത്രമാണ് കുഞ്ഞിന്റെ അവസ്ഥയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 15 ശതമാനം പേര്‍ക്കും ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.യുദ്ധസമയത്ത് ഏറ്റവുംകൂടുതല്‍ ബോംബാക്രമണങ്ങള്‍ നടന്നത് പടിഞ്ഞാറന്‍ ഇറാക്കിലാണ്. ഐസിനുമായും മേഖലയില്‍ പൊരിഞ്ഞ പോരാട്ടം നടന്നിരുന്നു. വൈകല്യങ്ങളുമായി ഇനിയും നിരവധി കുട്ടികള്‍ ജനിക്കാനിടയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button